മാമ്പഴം ചോദിച്ച് വീട്ടിലെത്തിയ രണ്ട് യുവാക്കൾ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ 8 പവൻ സ്വർണാഭരണം കവർന്നു. ഉഴവൂർ കുഴിപ്പള്ളിൽ വീട്ടിൽ ഏലിയാമ്മ ജോസഫ് എന്ന് 75 കാരിക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ വീട്ടിലെത്തിയ 2 യുവാക്കൾ മാമ്പഴം ആവശ്യപ്പെടുകയും മാമ്പഴം എടുക്കാനായി വീടിനുള്ളിൽ കയറിയ ഏലിയാമ്മയെ പിന്നാലെ കയറിയ യുവാക്കളിൽ ഒരാൾ കട്ടിലിലേക്ക് തള്ളിയിട്ട് വായ പൊത്തിപിടിച്ച് വളകളും മോതിരവും ഊരിയെടുക്കുകയും ആയിരുന്നു. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും യുവാക്കൾ സ്കൂട്ടറിൽ കടന്നു കളഞ്ഞു.മക്കൾ വിദേശത്തായതിനാൽ വീട്ടിൽ ഏലിയാമ്മ ഒറ്റയ്ക്കാണ് താമസം
പ്രതികരിക്കാൻ ഇവിടെ എഴുതുക