സിനിമാ രംഗത്തെ മയക്കുമരുന്ന് ഉപയോഗത്തെ സംബന്ധിച്ച വിവാദങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ . വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന ചിത്രത്തിൻറെ പ്രമോഷൻ പരിപാടിക്കിടെയാണ് പ്രതികരണം .
ഷൈൻ പറഞ്ഞതിങ്ങനെ –
“ഈ ഡ്രഡ്സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ. ആണോ? ആണോടാ..സിനിമാക്കാർ ആണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്ന ആൾക്കാരോട് നിങ്ങൾ ചോദിക്കണം.
ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം”, എന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. ലൈവ് എന്ന സിനിമയുടെ പ്രിമിയർ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ഷൈൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക