‘സ്നേഹവീട്’ പദ്ധതിയിലൂടെ നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി മോഹൻലാൽ. കണ്ണൂരിലെ മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ സഹായത്തോടെയാണ് വീട് നിർമ്മിക്കാൻ സാദിച്ചതെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ വ്യക്തമാക്കി. കുറിപ്പിനൊപ്പം പുതിയ വീടിന്റെ ചിത്രവും ഷെയർ ചെയ്തിട്ടുണ്ട്.
“കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ ചിറക്കൽ യൂണിറ്റിലെ എന്റെ പ്രിയ സുഹൃത്തുക്കളുടെ ഒരു വർഷത്തെ പരിശ്രമത്തിന്റെ ഫലമാണ് ‘സ്നേഹവീട്’. കണ്ണൂർ ജില്ലയിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി. വീടിന്റെ ഗൃഹപ്രവേശം മെയ് 21 ഞായറാഴ്ചയാണ്. പിന്നിൽ പ്രവർത്തിച്ച എല്ലാ കൂട്ടുകാരോടും എന്റെ സ്നേഹവും സന്തോഷവും അറിയിക്കുന്നു”വെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക