കോഴിക്കോട് കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ധിഖിന്റെ അക്കൗണ്ടിൽ നിന്നും പിൻവലിക്കപ്പെട്ടത് രണ്ടു ലക്ഷം രൂപയെന്ന് മകൻ ഷഹദ് .
പതിനഞ്ച് ദിവസം മുൻപ് മാത്രമാണ് ഷിബിലി സിദ്ധിഖിന്റെ ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചത്. ഷിബിലിനെ ജോലിയിൽ നിന്ന് ഈ മാസം 18 ന് പുറത്താക്കിയിരുന്നു എന്നും മകൻ വ്യക്തമാക്കി. അതിന് ശേഷമാണ് അച്ഛനെ കാണാതായെതെന്നും മകൻ വ്യക്തമാക്കി.
പതിനെട്ടാം തിയതി മുതൽ തന്നെ സിദ്ധിക്കിനെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും മകൻ കൂട്ടിച്ചേർത്തു.
ഈ മാസം പതിനെട്ടിനാണ് സിദ്ധിക്കിനെ കാണാതാകുന്നത്. കുറച്ചു ദിവസങ്ങളായി അദ്ദേഹത്തെ പറ്റി വിവരങ്ങൾ ലഭിക്കാത്തതിനാൽ കുടുംബം പൊലീസിൽ പരാതി നൽകി. എടിഎം വഴി പണം നഷ്ടമായതായും എല്ലാ ദിവസവും പണം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിരിക്കുന്നതായും സിദ്ധിക്കിന്റെ മകൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക