ചില ഹെയര്‍ മാസ്കുകള്‍ ഉപയോഗിച്ച് തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഴിയും. അത്തരത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ചില ഹെയർ മാസ്കുകളെ പരിചയപ്പെടാം…
ഉള്ളി ഹെയര്‍ മാസ്ക്…
തലമുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉള്ളിനീര്. ഇതിനായി ഒരു ഉള്ളിയുടെ നീര്, അര ടീസ്പൂണ്‍ നാരങ്ങാനീര്, രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടീസ്പൂണ്‍ തേൻ എന്നിവ മിക്സ് ചെയ്ത് തലമുടിയിലും തലയോട്ടിയിലും പുരട്ടാം. അര മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് തല കഴുകാം.
ഉലുവ ഹെയര്‍ മാസ്ക്…
ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർക്കാന്‍ ഇടുക. പിറ്റേ ദിവസം രാവിലെ ഇതിനെ കുഴമ്പ് രൂപത്തിൽ അരച്ചെടുക്കാം. ഇനി ഇതിലേയ്ക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും ഏതാനും തുള്ളി ലാവെണ്ടർ ഓയിലും കൂടി ചേർക്കാം. ഇനി ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം തലമുടിയിൽ തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകാം.
കറിവേപ്പില ഹെയര്‍ മാസ്ക്…
തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കറിവേപ്പില. ഇതിനായി രണ്ട് ടീസ്പൂൺ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂൺ തൈരില്‍ മിക്സ് ചെയ്ത് തലയിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക