ജോലിസമയങ്ങളില്‍ ഉന്മേഷത്തോടെഇരുന്നെങ്കില് മാത്രമേ ഫലവത്തായ രീതിയില്‍ ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതിന് പരീതമായി തളര്‍ന്നും ഉറക്കം തൂങ്ങിയും കോട്ടുവായിട്ടുമെല്ലാം ജോലിസമയത്ത് തുടരുന്നത് സ്വാഭാവികമായും ജോലിയുടെ ഗുണമേന്മയെ മോശമായി ബാധിക്കും. അധികവും ഓഫീസ് ജോലി ചെയ്യുന്നവരിലാണ് ഈ പ്രശ്നം കാണാറ്. ഇതിനെ മറികടക്കാൻ സഹായിക്കുന്ന ചില ലൈഫ്സ്റ്റൈല്‍ ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
ജോലി ചെയ്യുന്നവര്‍ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് ഉറക്കം. ഉറക്കത്തിനായി മാറ്റിവയ്ക്കുന്ന മണിക്കൂറുകളുടെ കാര്യത്തില്‍ ഒരു കാരണവശാലും പിശുക്ക് പാടില്ല. ഉറങ്ങാൻ കിടക്കും മുമ്പ് ഫോണോ ലാപ്ടോപ്പോ ടിവിയോ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തണം.
രണ്ട്…
ജോലിസമയത്ത് തളര്‍ച്ച തോന്നുമ്പോള്‍, പ്രത്യേകിച്ച് പല ഷിഫ്റ്റിലായി ജോലി ചെയ്യുന്നവര്‍- മുപ്പത് മിനുറ്റ് നേരത്തെ ചെറിയ മയക്കം എടുക്കുക. ഇത് തലച്ചോറിനെ ‘റീഫ്രഷ്’ ചെയ്യിക്കും. കൂടുതല്‍ ഉണര്‍വോടെ ജോലി ചെയ്യാനും കഴിയും.
മൂന്ന്…
ക്ഷീണം തോന്നുമ്പോള്‍ എപ്പോഴും അല്പം വെള്ളം കുടിക്കുക. ശരീരത്തില്‍ ജലാംശം കുറയുന്നതും വലിയ രീതിയില്‍ തളര്‍ച്ചയുണ്ടാക്കും. ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും ശരീരത്തിലെ നിര്‍ജലീകരണം ബാധിക്കുന്നു. അതിനാല്‍ ദിവസവും ആവശ്യമായത്ര വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
നാല്…
ജോലിസമയത്ത് വിരസതയോ ഉന്മേഷക്കുറവോ തോന്നാതിരിക്കാൻ ജോലിയെ കൃത്യമായി ഷെഡ്യൂള്‍ ചെയ്ത് സമയബന്ധിതമായി നിലനിൽക്കുക, ഓരോ സെഷനും ഇടയില്‍ ബ്രേക്ക് എടുക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഈ ചെറിയ ഇടവേളയില്‍ ഫോണ്‍ ഉപയോഗിക്കരുത്. ചെറിയൊരു നടപ്പ്, സ്ട്രെസ് വരാത്ത രീതിയിലുള്ള സംഭാഷണങ്ങള്‍, അൽപ്പനേരം പുറത്തേക്ക് നോക്കി സമയം ചെലവിടല്‍, പടികളൊന്ന് കയറിയിറങ്ങല്‍ ഇതെല്ലം ഗുണം ചെയ്യും.
അഞ്ച്…
ജോലിസമയത്തെ വിരസതയോ ഉന്മേഷക്കുറവോ മറികടക്കാൻ മിക്കവരും ആശ്രയിക്കുന്ന ഒന്നാണ് തുടര്‍ച്ചയായി ചായയും കാപ്പിയും കുടിക്കുന്നത്. എന്നാലീ ശീലം അത്ര നല്ലതല്ല. ദിവസത്തില്‍ മൂന്ന് കപ്പ് ചായയോ കാപ്പിയോ കുടിക്കാം. അതും ആരോഗ്യാവസ്ഥ അനുസരിച്ച് നിയന്ത്രിക്കേണ്ടതായി വരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക