ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഡ്രൈ ഫ്രൂട്സിൽ പ്രധാനമാണ് ഈന്തപ്പഴം. മൂന്ന് ഈന്തപ്പഴം ഏകദേശം 200 കലോറിയും 54 ഗ്രാം കാർബോഹൈഡ്രേറ്റും അഞ്ച് ഗ്രാം ഫൈബറും ഒരു ഗ്രാം പ്രോട്ടീനും പ്രദാനം ചെയ്യുന്നു. ബി വിറ്റാമിനുകൾ, വിറ്റാമിൻ കെ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, മാംഗനീസ് എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളാൽ സമ്പുഷ്ടമാണ്.
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് നല്ലത് ആണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാത്രിയിൽ പാലിനൊപ്പം ഈന്തപ്പഴം കഴിക്കുന്നത് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. ഈന്തപ്പഴത്തിൽ ശരീരത്തിന് ഉപയോഗപ്രദമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
പാൽ പേശികൾക്ക് കാൽസ്യം നൽകുന്നു. രാത്രിയിൽ പാലിൽ ഈന്തപ്പഴം കഴിക്കുന്നത് ഒരു വ്യക്തിയുടെ ഊർജ്ജ നില ഉത്തേജിപ്പിക്കുകയും സമ്മർദ്ദം നിയന്ത്രിക്കുകയും ഭാരം നിയന്ത്രിക്കുകയും ചെയ്യും. പാലിൽ കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഈന്തപ്പഴത്തിന് ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക