ആരോഗ്യകരമായ ജീവിതത്തിന് വളരെ അത്യാവശ്യമാണ് ആരോഗ്യകരമായ ഭക്ഷണശീലം. എന്നാൽ ജങ്ക് ഫുഡുകളുടെ ഈ കാലത്ത് നമ്മളിൽ പലരും ആരോഗ്യകരമായ ഭക്ഷണം പൂർണമായും ഒഴിവാക്കുകയാണ് പതിവ്.
അനാരോഗ്യകരമായ ഭക്ഷണരീതിയാണ് പല ജീവിതശൈലീ രോഗങ്ങളുടേയും പ്രധാന കാരണം. മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധശേഷിക്കും ആരോഗ്യകരമായ ഭക്ഷണശീലം അത്യാവശ്യമാണ്.
ഭക്ഷണശീലം ആരോഗ്യകരമാക്കാന്‍ പ്രധാനമായും എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം.
- പഴങ്ങളും പച്ചക്കറികളും ധാരളമായി ഭക്ഷണത്തിന്റെ ഭാഗമാക്കണം.
- ധാരാളം വെള്ളം കുടിക്കണം. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് ശീലമാക്കുക.
- ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കുന്ന ഭക്ഷണസാധനങ്ങളും ഡയറ്റിന്റെ ഭാഗമാക്കണം. പാല്, പാല് ഉല്‍പ്പന്നങ്ങള്‍, മുട്ട, പരിപ്പ് വര്‍ഗങ്ങള്‍ എന്നിവയിലെല്ലാം പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
- എല്ലാ ദിവസവും ചെറിയൊരു അളവില്‍ മത്സ്യവും ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കുക. ഒമേഗാ ത്രി ഫാറ്റി ആസിഡ്, അമിനോ ആസിഡ്, വിറ്റാമിനുകള്‍ എന്നിവ എല്ലാം മത്സ്യത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
- അതുപോലെ തന്നെ ഫാസ്റ്റ് ഫുഡ്, അമിത മധുരം, അമിതമായ ഉപ്പ് എന്നിവയൊക്കെ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക