കൊച്ചി: ഞായറാഴ്ച യുപിഎസ് സി പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ അധികസര്‍വീസ് ഒരുക്കി കൊച്ചി മെട്രോ. പരീക്ഷാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രത്തില്‍ യഥാസമയം എത്തിച്ചേരാനായി രാവിലെ ഏഴരയ്ക്ക് പകരം ആറ് മണിക്ക് സര്‍വീസ് ആരംഭിക്കുമെന്ന് കൊച്ചി മെട്രോ ആറിയിച്ചു.
വിവിധ അഖിലേന്ത്യാ സര്‍ക്കാര്‍ സര്‍വീസുകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടം മെയ് 28ന് നടക്കും. 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക