ബംഗളൂരു: കർണാടക സർക്കാരിലെ ബാക്കി 24 മന്ത്രിമാരുടെ സത്യപ്രതിജ്ഞ മെയ് 27 ന് നടക്കും. സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനുമൊപ്പം എട്ട് കോൺഗ്രസ് നേതാക്കളും മെയ് 20 ന് ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം 34 മന്ത്രിസ്ഥാനങ്ങളാണ് കർണാടക സർക്കാറിലുള്ളത്. ബുധൻ, വ്യാഴം ദിവസങ്ങളിലായി നടന്ന മാരത്തൺ ചർച്ചയിൽ അന്തിമ പട്ടികയിൽ തീരുമാനമായതായി അറിയുന്നു.
ബുധനാഴ്ച വൈകീട്ട് മുതൽ സിദ്ധരാമയ്യയും ശിവകുമാറും മന്ത്രി പട്ടിക സംബന്ധിച്ച് ഹൈകമാൻഡുമായി ചർച്ചയിലാണ്.മന്ത്രിസ്ഥാനത്തിന് സമ്മർദവുമായി 20 എം.എൽ.എമാരും ഡൽഹിയിൽ തമ്പടിച്ചിട്ടുണ്ട്. മുസ്ലിം പ്രതിനിധിയായി ബിദർ നോർത്തിൽനിന്നുള്ള റഹിം ഖാൻ മന്ത്രി പട്ടികയിൽ ഉൾപ്പെട്ടതായാണ് വിവരം. കഴിഞ്ഞ കോൺഗ്രസ്-ജെ.ഡി-എസ് സഖ്യസർക്കാറിൽ യുവജന-കായിക മന്ത്രിയായിരുന്നു റഹിം ഖാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക