റിലീസ് ചെയ്ത് മൂന്ന് ആഴ്ചകൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 150 കോടി നേടുന്ന ആദ്യ മലയാള ചിത്രം എന്ന പുതിയ റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ജൂഡ് ആന്റണി ചിത്രം 2018.
“150 കോടിക്കൊപ്പം നിൽക്കുമ്പോഴും ഞാൻ തലകുനിച്ചു കൈകൂപ്പി നിങ്ങളെ വന്ദിക്കുന്നു. നിങ്ങൾ ജനങ്ങൾ സിനിമയോട് കാണിച്ച സ്നേഹവും ഇഷ്ടവുമാണ് ഈ സിനിമയെ ഇത്രയേറെ ഉയരങ്ങളിൽ എത്തിച്ചത്. അതിരുകടന്ന ആഹ്ളാദമോ ഒരു തരി പോലും അഹങ്കാരമോ ഇല്ല എല്ലാം ദൈവനിശ്ചയം”ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളി 2018 ന്റെ വൻ നേട്ടത്തെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ട് പറഞ്ഞു.
ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, അപർണ ബാലമുരളി, സുധീഷ്, സിദ്ദീഖ്, ജോയ് മാത്യു, ജാഫർ ഇടുക്കി, അജു വർഗീസ്, ജിബിൻ ഗോപിനാഥ്, ശിവദ തുടങ്ങി മുൻനിര താരങ്ങളെ അണിനിരത്തി നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ് സംവിധാനം നിർവഹിച്ച 2018 മെയ് 5നാണ് തിയേറ്ററുകളിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക