ജോലിയില്‍ നിന്നുള്ള പിരിച്ചുവിടല്‍ വാര്‍ത്തകള്‍ ഇപ്പോൾ ധാരാളമായി നാം കേൾക്കാറുണ്ട്. എന്നാൽ ഈ വാർത്തകൾക്കിടയിൽ ആലിബാബ ഗ്രൂപ്പില്‍ നിന്നുള്ള അറിയിപ്പ് വ്യത്യസ്തമാകുന്നു.
ഈ വർഷം 15000 പേരെ നിയമിക്കാൻ പദ്ധതിയിടുന്നതായി ആണ് ഇ കോമേഴ്സ് കമ്പനിയായ ആലിബാബ ഗ്രൂപ്പ് അറിയിച്ചത്. കമ്പനി പുതിയ പിരിച്ചുവിടലിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് പ്രഖ്യാപനം.
ചൈനീസ് പ്ലാറ്റ്ഫോമായ വെയ്ബോയിൽ പങ്കുവെച്ച കുറിപ്പിൽ ആറ് പ്രധാന ബിസിനസ്സ് ഡിവിഷനുകളിലായി 15,000 ജീവനക്കാരെ നിയമിക്കുമെന്ന് വ്യക്തമാക്കി. 3,000 തുടക്കക്കാര്‍ക്ക് അവസരം നല്‍കും. അതേസമയം പിരിച്ചുവിടലുകളെ സംബന്ധിച്ച റിപ്പോർട്ടുകൾ കമ്പനി തള്ളിക്കളഞ്ഞു.
കമ്പനി 20% തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ ചൈനീസ് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക