മലയാള സംവിധായകൻ സന്തോഷ് ശിവന്റെ സംവിധാന മികവിൽ വീണ്ടുമൊരു ലോകേഷ് കനകരാജ് ചിത്രം കൂടി ബോളിവുഡിലേക്ക്. ലോകേഷ് സംവിധാനം നിർവഹിച്ച “മാനഗര” ത്തിന്റെ ഹിന്ദി റീമേക്കാണ് ചിത്രം.
“മുബൈക്കർ”എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയി. തമിഴ് താരം വിജയ് സേതുപതി നായകനാകുന്ന ചിത്രം താരത്തിന്റെ ആദ്യ ബോളിവുഡ് എൻട്രി കൂടിയാണ്. 2017ൽ പുറത്തിറങ്ങിയ “മാനഗരം” ലോകേഷിന്റെ ആദ്യ ചിത്രമാണ്. നിലവിൽ തമിഴ് സംവിധായകരിൽ ഏറ്റവും തിരക്കുള്ള ആളാണ് ലോകേഷ്. വിജയ് നായകനായ ലിയോ ആണ് ലോകേഷിന്റെ ഏറ്റവും പുതിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക