തിരുവനന്തപുരത്ത് മയക്കുമരുന്ന് വിൽപ്പന- വിതരണ സംഘത്തിലെ മൂന്ന് പേർ എക്സൈസിന്റെ പിടിയിൽ. വള്ളക്കടവ് സ്വദേശി അല്‍ അമീൻ, അമ്പലത്തറ സ്വദേശി നബിന്‍ഷാ, മണക്കാട് സ്വദേശി അജീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് അന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍ ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ മണക്കാട് ഭാഗത്തു നിന്നും ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 4.25 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
ബുള്ളറ്റില്‍ വില്‍പ്പനയ്ക്കായി കടത്തികൊണ്ടുവന്ന മയക്കുമരുന്നുമായി ആദ്യം അല്‍ അമീനിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ മുൻപും മയക്കുമരുന്ന് കേസിൽ ജയിലിൽ പോയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും അമ്പലത്തറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബാക്കി രണ്ട് പേരെ പിടികൂടിയത്. പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റുകളില്‍ പ്രമുഖരാണ് ഇപ്പോള്‍ എക്സൈസ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക