രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ കനത്ത മഴയിൽ വൻ നാശനഷ്ടം. 12 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ശക്തമായ കാറ്റും മഴയും പട്ടണത്തിൽ മഹാദുരിതം കൊണ്ടുവന്നത്. മഴയിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്.
സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും കനത്ത മഴ ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷം അർഹരായവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ടോങ്ക് ജില്ല കലക്ടർ ചിന്മയി ഗോപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക