വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയതിന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. സായ് രേവന്ത് വര്‍മ എന്നയാളാണ് അറസ്റ്റിലായതെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. 10 കഞ്ചാവ് ചെടികളാണ് ഇയാളുടെ വീടിന് മുകളില്‍ നിന്ന് കണ്ടെത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം.
സ്വന്തമായി ഉപയോഗിക്കാനാണ് കഞ്ചാവ് കൃഷി ചെയ്തതെന്നാണ് ഇയാള്‍ ഇപ്പോൾ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ആന്ധ്രപ്രദേശില്‍ നിന്നാണ് കഞ്ചാവ് വിത്തുകള്‍ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചത്.
അതേസമയം കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ പൊലീസ് നശിപ്പിച്ചു. കൃഷിക്കാരന്റെ പക്കല്‍ നിന്ന് കഞ്ചാവ് വിത്തുകളും പിടിച്ചെടുത്തിട്ടുണ്ട്. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് ബസ്സ്റ്റന്സസ് (എന്‍ഡിപിഎസ്) ആക്റ്റ് പ്രകാരം ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക