സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നതായി റിപ്പോർട്ട്. രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, നിഥിൻ രണ്‍ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയം കൈ മുതലാക്കിയാണ് ജഗൻ സിനിമാരംഗത്ത് സംവിധായകനാകാൻ ഒരുങ്ങുന്നത്.
അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ‘കരി’ എന്ന മ്യൂസിക്കല്‍ ആല്‍ബവും ജഗൻ ഒരുക്കിയിട്ടുണ്ട്. എം.പി.എം. പ്രൊഡക്ഷൻസ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ജോമി പുളിങ്കുന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണിത്. യുവനിരയിലെ ശ്രദ്ധേയനായ നടൻ സിജു വില്‍സനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡില്‍ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക