തിരുവനന്തപുരം ബാലരാമപുരത്ത് കെഎസ്ആർ ടി സി ബസ്സിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സായ യുവതിക്ക് നേരെ യുവാവിന്റെ അതിക്രമം. സംഭവത്തിൽ പ്രതിയായ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32)നെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയ യുവതി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു യുവാവിന്റെ അതിക്രമം. യുവതി ബഹളം വെച്ചതിനെ തുടർന്ന് ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരും കണ്ടക്ടറും സംഭവത്തിൽ ഇടപെടുകയും ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക