ഇപ്പോൾ പ്രായമായവർക്ക് മാത്രമല്ല ഒരു 30 വയസ്സ് കഴിഞ്ഞ ഒരു വിധം എല്ലാ ആളുകളിലും കാണുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ് ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ. രണ്ട് അവസ്ഥകളും നമ്മുടെ ശരീരത്തിന് വളരെയധികം ദോഷമാണ്.
രക്ത ധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദ്ദമാണ് ബിപി / രക്തസമ്മർദം. ഉയർന്ന അളവിലുള്ള ഉപ്പിന്റെ ഉപയോഗം, അമിതമായ വണ്ണം, മാനസിക സമ്മർദ്ദം, എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ഉയർന്ന അളവിലുള്ള രക്തസമ്മർദ്ദം ഹൃദയധമനികളിൽ രക്തം കട്ടപിടിക്കുന്നതിനും മസ്തിഷ്കാഘാതത്തിനും കാരണമാകും.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് നമ്മുടെ വീട്ടിൽ ലഭ്യമായ ചില സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. അതിലൊന്നാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം കഴിക്കുന്നത് രക്തസമ്മദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ ചീര, വിവിധയിനം വിത്തുകൾ, ബെറി പഴങ്ങൾ, ഗ്രീൻ ടീ, സാൽമൺ ഫിഷ് എന്നിവ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക