ഇടുക്കി: അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി. ജനവാസ മേഖലയിലേക്ക് എത്തിയതോടെ ആളുകൾ പരിഭ്രാന്തിയിലായി. ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. കൂക്കി വിളിച്ചും മറ്റും ജനങ്ങൾ ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ്. വനം വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്.
ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. ഇന്നലെ രാത്രി തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്നൽ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ആന കമ്പത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്.
ഇപ്പോൾ അരിക്കൊമ്പനുള്ള ചിന്നക്കനാൽ ദിശയിലാണ്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാൽ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും. ഇന്നലെ കുമളിയിൽ നിന്നു 12 കിലോമീറ്റർ അകലെ വരെ ആന എത്തിയിരുന്നു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയുടെ സഞ്ചാര പഥം നിരീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക