പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് എന്‍ഐഎ. മൂന്ന് ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെ നല്‍കുമെന്നാണ് പ്രഖ്യാപനം. പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള പോസ്റ്റര്‍ എന്‍ഐഎ പതിച്ചിരിക്കുന്നത്.
കൂറ്റനാട് സ്വദേശി ഷാഹുല്‍ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുള്‍ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മന്‍സൂര്‍, നെല്ലായി സ്വദേശി മുഹമ്മദലി കെപി, പറവൂര്‍ സ്വദേശി അബ്ദുള്‍ വഹാബ് പിഎ മുതലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. പേര് വിവരങ്ങളില്ലാത്ത മറ്റൊരു നേതാവിന്റേയും ചിത്രങ്ങള്‍ പോസ്റ്ററായി എന്‍ഐഎ വല്ലപ്പുഴയില്‍ പതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക