‘ദി കേരള സ്റ്റോറി’യുടെ സംവിധായകന് സുദീപ്തോ സെൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിർജലീകരണവും അണുബാധയും മൂലമാണ് സംവിധായകനെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, തന്റെ ആരോഗ്യനില നിയന്ത്രണത്തിലാണെന്ന് സംവിധായകൻ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇന്ന് ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ടെന്നും തന്നെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ഡോക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. സംവിധായകൻ ആശുപത്രിയിലായതോടെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ നിർത്തിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക