ചർമ്മ സംരക്ഷണത്തിന് പലതരത്തിലുള്ള ഫേസ് പാക്കുകളും ക്രീമുകളും മറ്റ് പൊടിക്കെെകളും പരീക്ഷിക്കുന്നവരാണ് പലരും. ചർമ്മ സംരക്ഷണത്തിന് ഉത്തമമായ ഒന്നാണ് കറ്റാർവാഴ ജെൽ. നിരവധി ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമെന്ന് കറ്റാർവാഴയെ വിളിക്കാം. മൃദുത്വം ലഭിക്കാനും തിളക്കമുള്ള ചർമ്മം ലഭിക്കാനും കറ്റാർവാഴ ഏതൊക്കെ രീതിയിൽ ഉപയോഗിക്കാമെന്നതാണ് താഴേ പറയുന്നത്…
ഒന്ന്…
കറ്റാർവാഴയുടെ ജെൽ മുഖത്ത് പുരട്ടുക. വൃത്താകൃതിയിൽ മുഖം നന്നായി മസാജ് ചെയ്ത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താൽ ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കും.
രണ്ട്…
കറ്റാർവാഴ ജെല്ലിൽ അടങ്ങിയിട്ടുള്ള വൈറ്റമിനുകളും പോഷകങ്ങളും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റുന്നു. കറ്റാർവാഴ ജെൽ കൺതടങ്ങളിൽ പുരട്ടി ദിവസവും മസ്സാജ് ചെയ്യുന്നത് കണ്ണിന്റെ അടിയിലെ കറുപ്പ് മാറ്റുന്നു.
മൂന്ന്…
കറ്റാർവാഴപ്പോളകൾ ചെറിയ കഷ്ണങ്ങളാക്കിയിട്ട് അല്പം വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്ത ശേഷം മിക്സിയിലിട്ട് അരച്ചെടുക്കാം. പിന്നീട് ഈ പേസ്റ്റിൽ അല്പം തേൻ ചേർത്ത് നന്നായി യോജിപ്പിച്ചതിന് ശേഷം മുഖത്ത് ഇടുക. മുഖക്കുരുവും പാടുകളും മാറാൻ ഇത് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക