ചൈനയിലാണ് മുടി ചീകി ലോക റെക്കോർഡ് നേടി ഒരുകൂട്ടം യുവതികൾ . റെഡ് യാവോ കമ്മ്യൂണിറ്റിയിൽ നിന്നുള്ള 250 -ലധികം സ്ത്രീകൾ ചേർന്നാണ് റെക്കോഡ് സ്വന്തമാക്കിയത്.
ചൈനയിലെ ഹുവാങ്ലുവോ യാവോ വില്ലേജിൽ ഒത്തുകൂടിയ ഇവർ ലോങ്ജി ലോംഗ് ഹെയർ ഫെസ്റ്റിവെൽ നടത്തിയാണ് ഗിന്നസിൽ കേറിയത്. ഫെസ്റ്റിവെല്ലിൽ പങ്കെടുത്ത സ്ത്രീകൾ മുടിചീകി പരസ്പരം ചേർത്ത് കെട്ടി 456 മീറ്റർ (1,496 അടി) നീളമുള്ള ഒരു ചങ്ങല ഉണ്ടാക്കി. പരമ്പരാഗത തടി ചീപ്പുകൾ ഉപയോഗിച്ചാണ് ഇവർ മുടി ചീകിയത്.
ഗ്വിലിനിലെ ലോങ്ഷെങ്ങിലെ ആകർഷകമായ ലോങ്ജിയിലെ ഒരു കൊച്ചു ഗ്രാമമാണ് ഹുവാങ്ലുവോ യാവോ. ചൈനയിലെ യാവോ വംശത്തിന്റെ ഒരു പ്രത്യേക ശാഖയായ റെഡ് യാവോ കമ്മ്യൂണിറ്റിയിൽ പെട്ടവരാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നവർ. ഇവിടുത്തെ സ്ത്രീകൾ എപ്പോഴും അണിഞ്ഞൊരുങ്ങി നടക്കാൻ ആഗ്രഹിക്കുന്നവരും ഏറ്റവും കൂടുതലായി ചുവപ്പ് വസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. അസാധാരണമായ നീളമുള്ള മുടിയാണ് ഇവിടുത്തെ സ്ത്രീകളുടെ ഏറ്റവും പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക