കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ഇനി ആൺകുട്ടികളും പെൺകുട്ടികളും ഇഷ്ടാനുസരണം യൂണിഫോം ധരിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ട്രാൻസ്ജെൻഡറുകൾക്കും അവരുടെ ഇഷ്ടാനുസരണം യൂണിഫോം ധരിക്കാൻ അനുവദിച്ചു.
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം; താൽക്കാലിക ബാച്ചുകളും സീറ്റുകളും അനുവദിച്ചു
വിദ്യാർത്ഥികൾക്ക് ഷർട്ടും പാന്റ്സും വിദ്യാർത്ഥിനികൾക്ക് ചുരിദാറും എന്നതായിരുന്നു നിലവിലുള്ള രീതി. എന്നാൽ പുതിയ തീരുമാനപ്രകാരം ഏത് ജെൻഡറിനും ഇഷ്ടാനുസരണം യൂണിഫോം തിരഞ്ഞെടുക്കാവുന്നതാണ്. ജൂൺ ഒന്നു മുതൽ പുതിയ തീരുമാനം നിലവിൽ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക