വിവാദ ചിത്രമായ ‘ദ കേരള സ്റ്റോറി’യെ വിമര്‍ശിച്ച് നടൻ കമല്‍ ഹാസന് രംഗത്ത്. അബുദാബിയില്‍ നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു നടന്റെ വിമര്‍ശനം. ലോഗോയുടെ അടിയില്‍ ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരെന്നും അത് ശരിക്കും സത്യമായിരിക്കണമെന്നും കമല്‍ ഹാസന് പറഞ്ഞു.
‘ഞാന്‍ പറഞ്ഞതാണ്, ഞാന്‍ പ്രൊപ്പഗണ്ട സിനിമകള്‍ക്ക് എതിരാണെന്ന്. ലോഗോയുടെ അടിയില്‍ ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം. പക്ഷെ ഇത് സത്യമല്ല’, സംഘടിതമായ ആശയ പ്രചാരണം എന്നാണ് കമല്‍ ഹാസന് ചിത്രത്തെ വിശേഷിപ്പിച്ചത്.
എന്നാൽ വിവാദങ്ങള്‍ക്കിടെ റിലീസ് ചെയ്ത് ചിത്രം ആദ്യ ദിവസം മുതല്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക