കേന്ദ്രസർക്കാറിന്റെ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ നിന്നും സർചാർജ് പിരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. കേന്ദ്ര- സംസ്ഥാന സർക്കാർ കെട്ടിടങ്ങളിൽ നിന്ന് തദ്ദേശസ്ഥാപനങ്ങൾ കെട്ടിട നികുതി ഈടാക്കുന്നില്ല. എന്നാൽ ഇനി മുതൽ അത് പിരിച്ചു തുടങ്ങും.
പുത്തൻ ലുക്കിൽ അനുഷ്ക ശർമ്മ; ഇതേതാ പോസെന്ന് ആരാധകർ
അതേസമയം കേന്ദ്രസേനകളുമായും കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട കെട്ടിടങ്ങളെ നികുതിയിൽ നിന്നും സർചാർജിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പൊതുവിപണിയിൽ നിന്ന് കടമെടുക്കുവാൻ കേരളത്തിന് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കേന്ദ്രസർക്കാർ വലിയ നിയന്ത്രണം ഏർപ്പെടുത്തിയത് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതാണ് കേന്ദ്ര സ്ഥാപനങ്ങളിൽ നിന്ന് സർചാർജ് പിരിക്കാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചത്.
കളിക്കളത്തിൽ മാത്രമല്ല, ജീവിതത്തിലുമുണ്ട് ആ സൗന്ദര്യം; ചിത്രങ്ങൾ പങ്കുവച്ച് സാനിയ മിർസ
കേന്ദ്രസർക്കാർ സ്ഥാപന കെട്ടിടങ്ങളുടെ നികുതി നിശ്ചയിച്ച ശേഷം അതിന്റെ 10% വരെ സർചാർജ് ആയി പിരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക