സിനിമാലോകത്തെ ലഹരി ഉപയോഗം ഇപ്പോൾ ചർച്ചയാവുകയാണ്. എന്നാല്‍ ലഹരി ഉപയോഗിക്കാത്തവരില്‍ നിന്നും പ്രശ്നങ്ങളുണ്ടാകാറുണ്ട് എന്ന് തുറന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് നടി മംമ്ത മോഹൻദാസ്.
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലൈവിന്റെ പ്രചാരണത്തിന് ദുബായില്‍ എത്തിപ്പോഴായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. ലഹരി ഉപയോഗിക്കാത്ത സിനിമാപ്രവര്‍ത്തകരുടെയും ഭാഗത്തു നിന്ന് ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. കുടുംബ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ എന്നിവ പല അഭിനേതാക്കളെയും ബാധിക്കാറുണ്ട്. മിക്കവരും പ്രഫഷനല്‍ ആയതിനാല്‍ അവരില്‍ നിന്ന് മികച്ച പ്രകടനം ലഭിക്കാൻ പലപ്പോഴും റി ടേക്കുകള്‍ എടുക്കേണ്ടി വരുന്നു. ഇത്തരം സമയങ്ങളില്‍ കൂടെ അഭിനയിക്കുന്നവര്‍ക്ക് പരമാവധി പിന്തുണ നല്കാൻ ശ്രമിക്കാറുണ്ട് എന്നും മംമ്ത മോഹൻദാസ് പറഞ്ഞു.
സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന പ്രിയ വാര്യരും പ്രതികരണവുമായി രംഗത്ത് എത്തി. കൂടെ അഭിനയിക്കുന്നവര്‍ ലഹരിക്ക് അടിമകളാണോ അല്ലയോ എന്ന കാര്യം ശ്രദ്ധിക്കാറില്ലെന്നായിരുന്നു നടി പ്രിയാ വാര്യര്‍ പറഞ്ഞത്. ലഹരി ഉപയോഗിച്ച് ആരുടെ ഭാഗത്തുനിന്നും ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക