പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്ഘാടനം മതപരമായ ചടങ്ങ് പോലെയായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവേദിയിൽ സർക്കാരിൽ നിന്ന് ഉണ്ടാകേണ്ട കാര്യമല്ല അവിടെ നടന്നത്. കേന്ദ്രസർക്കാർ തന്നെ ജനാധിപത്യത്തിന് ഭീഷണിയാകുകയാണ്. ജനാധിപത്യം പുലരാൻ ആഗ്രഹിക്കുന്നവരല്ല ആർഎസ്എസ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഒരു മതേതര രാജ്യമാണ് നമ്മുടേത്. നമ്മുടെ രാജ്യം ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യത്തിന് നിരവധി ഭീഷണികൾ നിലനിൽക്കുന്ന കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇന്ന് രാജ്യം ഭരിക്കുന്നത് ജനാധിപത്യം പുലരാൻ ആഗ്രഹിക്കുന്നവരല്ല. മതഗ്രന്ഥങ്ങളെ ദേശീയ ഗ്രന്ഥങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങൾ നിലവിൽ നടക്കുന്നുണ്ട്. അതാണ് ഇന്ന് പാർലമെന്റിൽ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക