മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് പേളി മാണി. മഴവില്‍ മനോരമയിലെ ‘ഡി ഫോര്‍ ഡാൻസ്’ റിയാലിറ്റി ഷോയിലെ അവതരാകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. പിന്നീട് ബിഗ് ബോസ് മലയാളത്തില്‍ മത്സരിച്ച പേർളി വലിയ രീതിയിൽ ആരാധകരെ സ്വന്തമാക്കിയിരുന്നു.
ബിഗ് ബോസിലൂടെയാണ് ശ്രീനിഷ് അരവിന്ദിനെ പരിചയപ്പെടുന്നതും ഇരുവരുടെയും പ്രണയം വിവാഹത്തിലെത്തുന്നതും. പേളിയുടെ പിറന്നാള്‍ ദിവസമായ ഇന്ന് ശ്രീനിഷ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പും വീഡിയോയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
എന്റെ ജീവിതത്തിൽ വെളിച്ചം കൊണ്ടുവന്നവൾക്ക് ജീവിതത്തിന്റെ സന്തോഷങ്ങൾക്ക് കാരണമായവൾക്ക് പിറന്നാൾ ആശംസകൾ എന്നാണ് ശ്രീനിഷ് കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക