ബിജെപി മനുഷ്യന്റെ മനസ്സിൽ വെറുപ്പ് വിതക്കുകയാണെന്നും വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം വലുതാണെന്നും ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നും ബീഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്.
പിണറായി വിജയൻ രാജ്യത്ത് ജനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നതിൽ മികച്ച മാതൃകയാണ്. ബിജെപിക്ക് പിന്നാക്ക പട്ടിക ജാതി വർഗ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താല്പര്യം ഇല്ല. അത് കൊണ്ടാണ് ജാതി സെൻസസിനെ എതിർക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം കടന്നാക്രമിക്കുന്നു.
സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ഒരുമിച്ചു നിൽക്കണം. കമ്മ്യൂണിസ്റ്റ് പാർട്ടികളും സോഷ്യലിസ്റ്റ് പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പാവപ്പെട്ടവരെ മോചിപ്പിക്കുന്ന കാര്യങ്ങളിൽ ഒരുമിക്കണം. കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാർട്ടികൾക്കൊപ്പം ചേരാൻ പറ്റുന്നവരൊക്കെ ഒന്നിക്കണമെന്നും തേജസ്വി യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക