കാട്ടുപന്നികളെ കൊല്ലാൻ സർക്കാർ ഉത്തരവ് പുറത്തിറക്കി. മനുഷ്യജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെയാണ് കൊല്ലാൻ അനുവാദം നൽകിയിരിക്കുന്നത്.
ഉപാധികളോടെ വെടിവച്ച് കൊല്ലുന്നതിനാണ് ഉത്തരവ്. ജനവാസ മേഖലകളിൽ മനുഷ്യ ജീവനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെയാണ് ഇത്തരത്തിൽ കൊല്ലാൻ സാധിക്കുക.
പൊതുജനങ്ങളുടെ പരാതിയിൽ വൈൽഡ് ലൈഫ് വാർഡന് ഇതു സംബന്ധിച്ച തീരുമാനമെടുക്കാമെന്നും ഉത്തരവിൽ പറയുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉണ്ടായിരുന്ന അധികാരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡെലിഗേറ്റ് ചെയ്യാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക