മാറിയ ജീവിത ശൈലിയും ആഹാരക്രമവും ഇന്ന് യുവാക്കൾക്കിടയിൽ പോലും വരുത്തിവെക്കുന്ന ഒന്നാണ് പ്രമേഹം. ലോകാരോഗ്യസംഘടനയുടെ ഗ്ലോബൽ റിപ്പോർട്ട് പ്രകാരം ലോകത്ത് 42 കോടിയിലധികം ജനങ്ങൾ പ്രമേഹരോഗികളാണ്. ഇവയിൽ നല്ലൊരു വിഭാഗം യുവാക്കളാണ്.
എന്നാല്‍ ജീവിതശൈലിയില്‍ വരുത്താവുന്ന ചില മാറ്റങ്ങള്‍ കൊണ്ട് പ്രമേഹത്തെ തടയാനാകും
പരിശോധന
പ്രമേഹസാധ്യത ഉള്ളവര്‍ക്ക് അതിനുള്ള ലക്ഷണങ്ങള്‍ ശരീരം വളരെ നേരത്തെ കാണിക്കാറുണ്ട്. അതിനാല്‍ മതിയായ സമയത്ത് പരിശോധന നടത്തുന്നതിലൂടെ പ്രമേഹസാധ്യത ഉണ്ടോ എന്നറിയുകയും ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യാം.
ആഹാരക്രമീകരണം
പ്രമേഹനിയന്ത്രണത്തിലെ പ്രധാന ഘടകമാണ് ഭക്ഷണക്രമീകരണം. ആരോഗ്യകരമായ ഭക്ഷണം ചിട്ടപ്പെടുത്തി കഴിക്കുക. ഭക്ഷണത്തിനു മുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് 100 വരെയാകുന്നതാണ് ഏറ്റവും സുരക്ഷിതം
മദ്യം
മദ്യത്തിന്റെ ഉപയോഗം നന്നേ കുറയ്ക്കുക. അമിതമായ മദ്യപാനം അപകടം വരുത്തിവെക്കും. ഇത് രക്തത്തിലെ ഷുഗര്‍ നില ഉയര്‍ത്തും.
പുകവലി
30- 40% പുകവലിക്കാര്‍ക്കും പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ഇവരില്‍ ടൈപ്പ് രണ്ട് ഡയബറ്റിസ് സാധ്യതയും കൂടുതലാണ്. പുകവലി ഗ്ലക്കോസ് ഇൻടോളറൻസ് കൂട്ടുന്നു. ഒപ്പം കുടവയറിനും കാരണമാകും.
വെള്ളം കുടിക്കുക
കൂടുതല്‍ വെള്ളം കുടിക്കുന്നത് പ്രമേഹത്തില്‍ നിന്നു നമ്മെ രക്ഷിക്കും. മെറ്റബോളിസവും ദഹനവും കൂട്ടാന്‍ വെള്ളത്തിനു കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക