ഇന്ന് ലോക ആർത്തവ ശുചിത്വ ദിനം. പെൺ ശരീരത്തിലുണ്ടാകുന്ന സ്വഭാവിക പ്രക്രിയയാണ് ആർത്തവം. ആർത്തവ ദിവസങ്ങളിൽ നാം ശ്രദ്ധിത്തേണ്ട ചില കാര്യങ്ങൾ…
കൃത്യമായ ഇടവേളകളിൽ പാഡ് മാറ്റുക…
ഓരോ 4-5 മണിക്കൂർ ഇടവിട്ട് പാഡുകൾ മാറ്റുന്നത് ഈ സമയങ്ങളിൽ നല്ല ശുചിത്വം നിലനിർത്താൻ അത്യാവശ്യമാണ്. കൂടാതെ, അങ്ങനെ ചെയ്യുന്നത് യോനിയിലെ അണുബാധകളും അലർജികളും ഒഴിവാക്കുകയും ചെയ്യും.
ധാരാളം വെള്ളം കുടിക്കുക…
മികച്ച ആരോഗ്യം നിലനിർത്താൻ ജലാംശം ശരീരത്തിലെ നിലനിർത്തേണ്ടത് ആവശ്യമാണ്. ഈ ദിവസങ്ങളിൽ ജലാംശം നിലനിർത്തുകയും ധാരാളം വെള്ളം കുടിക്കുക.
ഉറക്കം പ്രധാനം…
ആർത്തവ ശരിയായ ഉറക്കം ലഭിച്ചിരിക്കണം. ഉറക്കക്കുറവ് ഉത്കണ്ഠ, മലബന്ധം, അലസത എന്നിവയിലേക്ക് നയിക്കും. എല്ലാ ദിവസവും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കണം.
ജങ്ക് ഫുഡ് ഒഴിവാക്കൂ…
ആർത്തവസമയത്ത് ജങ്ക്, എണ്ണയുള്ള ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, ടിന്നിലെ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറിളക്കത്തിനും മോശം മാനസികാവസ്ഥയ്ക്കും കാരണമാകും.
യോനി തുടയ്ക്കുന്നതിനുള്ള ശരിയായ മാർഗം…
നിങ്ങൾ പുറകിൽ നിന്ന് മുന്നിലേക്ക് തുടച്ചാൽ അണുബാധയ്ക്കുള്ള സാധ്യത കൂട്ടും. അതിനാൽ, യോനിയുടെ ആരോഗ്യം നിലനിർത്താൻ മുന്നിൽ നിന്ന് പിന്നിലേക്ക് തുടയ്ക്കുന്നതാണ് ഉത്തമം.
യോനി ഭാഗം വൃത്തിയായി സൂക്ഷിക്കുക…
ആർത്തവമുണ്ടാകുമ്പോൾ യോനി നന്നായി ഇടയ്ക്കിടെ വൃത്തിയാക്കണം. യോനിയിൽ രാസവസ്തുക്കൾ അടങ്ങിയ സോപ്പുകളും ഉൽപ്പന്നങ്ങളും ഉപയോഗികരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക