ചെന്നൈ: ‘ദി കേരള സ്റ്റോറി’ ചിത്രത്തിനെതിരെ നടന് കമല്ഹാസൻ. “ഞാൻ പറഞ്ഞതാണ്, ഞാൻ പ്രൊപ്പഗണ്ട സിനിമകൾക്ക് എതിരാണെന്ന്. ലോഗോയുടെ അടിയിൽ ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാൽ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം. പക്ഷെ ഇത് സത്യമല്ല”, ദി കേരള സ്റ്റോറി വിവാദത്തോട് പ്രതികരിച്ചുകൊണ്ട് കമൽഹാസൻ ഇന്ത്യാ ടുഡേയോട് പറഞ്ഞു.
അതേ സമയം ഇതുവരെ കേരള സ്റ്റോറി നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. റിലീസ് ചെയ്ത് ഇരുപത് ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ 200 കോടി ക്ലബ്ബിൽ കേരള സ്റ്റോറി ഇടം പിടിച്ചിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക