ചെന്നൈ: തമിഴ് നടിയും അവതാരകയുമായ മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും വിവാഹിതരായത് മുതൽ സൈബര്‍ ആക്രമണവും ബുള്ളിംഗും നേരിടുന്നവരാണ്. ഇപ്പോള്‍ ഇരുവരും വിവാഹ മോചനത്തിലേക്ക് കടക്കുകയാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോളിതാ ഇത്തരം വാർത്തകളോട് പ്രതികരിക്കുകയാണ് മഹാലക്ഷ്മയും ചന്ദ്രശേഖറും.
“എത്ര പ്രവാശ്യം നിന്നോട് പറഞ്ഞു ഒറ്റയ്ക്കുള്ള പടം ഇന്‍സ്റ്റഗ്രാമില്‍ ഇടരുതെന്ന്. ഇത്തരത്തില്‍ ഇട്ടാല്‍ സോഷ്യല്‍ മീഡിയ പറയുന്നു നമ്മള് പിരിഞ്ഞെന്ന്. ഭാര്യ നീ ഇത് ആവര്‍ത്തിച്ചാല്‍ എന്റെ പ്രിയപ്പെട്ട സെമിയ ഉപ്പുമാവ് നിന്നെ മൂന്ന് നേരവും തീറ്റിക്കും. എപ്പോഴും യൂട്യൂബ് ഗോസിപ്പുകള്‍ കാണുമ്പോള്‍ എന്റെ മനസ് പറയും, ഇന്നും ഞങ്ങളാണോ ട്രെന്റ്, ഇതിനൊരു അവസാനംഇല്ലെ. ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. ഒപ്പം തമ്മില്‍ സന്തോഷം നല്‍കുകയും ചെയ്യുന്നു”, രവീന്ദര്‍ എഴുതി
ഇതിന് മഹാലക്ഷ്മിയും കമന്റ് ഇട്ടിട്ടുണ്ട്. എല്ലാം ഒകെ, പക്ഷെ സേമിയ ഉപ്പുമാവിന് എന്താണ് കുറവ് എന്നാണ് മഹാലക്ഷ്മി പറയുന്നത്. ഇതോടെ ഇരുവരും തമ്മില്‍ ഒരു പ്രശ്നവും ഇല്ലെന്ന് വ്യക്തമായി.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. ഇരുവര്‍ക്കും ഇത് രണ്ടാം വിവാഹമായിരുന്നു. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക