സുഹൃത്തിന്റെ ശവസംസ്കാര ചടങ്ങിനിടെ ചിതയിലേക്ക് ചാടി യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലാണ് സംഭവം. കാൻസർ ബാധയെ തുടർന്നാണ് നാഗ്ല ഖാൻഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ അശോക് (42) എന്നയാൾ ശനിയാഴ്ച രാവിലെ മരിച്ചത്.
യമുന നദിയുടെയുടെ തീരത്ത് രാവിലെ 11ഓടെ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടന്നു. അശോകിന്റെ സുഹൃത്ത് ആനന്ദും (40) അവിടെ ഉണ്ടായിരുന്നു. ചടങ്ങുകൾ കഴിയാറായപ്പോൾ ആനന്ദ് ചിതയിലേക്ക് ചാടുകയായിരുന്നു.
ആനന്ദിനെ ചിതയിൽ നിന്ന് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് ആഗ്ര മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ ആനന്ദ് മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക