മുംബൈ: വി.ഡി സവർക്കറെക്കുറിച്ച് പുതിയ ചിത്രം പ്രഖ്യാപിച്ച് നടനും നിർമാതാവുമായ രാം ചരൺ. ‘ദ ഇന്ത്യ ഹൗസ്’ എന്നാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നത്.
രാം വംശി കൃഷ്ണയാണ് ദി ഇന്ത്യ ഹൗസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ തെലുങ്ക് യുവതാരം നിഖിൽ സിദ്ധാർത്ഥയും അനുപം ഖേറും അഭിനയിക്കുന്നുണ്ട്. രാം ചരൺ, വി മെഗാ പിക്ചേഴ്സ്, അഭിഷേക് അഗർവാൾ ആർട്സ് എന്നിവയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തിറക്കിയ ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോ ഇതിനകം വൈറലാണ്.
സവർക്കറുടെ 140-ാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായാണ് ചിത്രം പ്രഖ്യാപിക്കുന്നതെന്ന് രാം ചരൺ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ സവർക്കറുടെ പങ്കിലേക്ക് വെളിച്ചം വീശുന്നതാകും ചിത്രമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
രാം ചരണിന്റെ പ്രൊഡക്ഷൻ ഹൗസായ ‘വി മെഗാ പിക്ചേഴ്സി’ന്റെ കന്നി ചിത്രമാണ് ഇന്ത്യ ഹൗസ്. പാൻ ഇന്ത്യൻ ചിത്രമെന്നാണ് രാം ചരൺ അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക