ബംഗളൂരു: കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ ഭാര്യ നുതന കുമാരിയെ സർവിസിൽ തിരിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്. പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ മുൻ സർക്കാർ നിയമിച്ച താൽക്കാലിക ജീവനക്കാരെ ഒഴിവാക്കുക എന്നത് സ്വാഭാവിക നടപടിയാണ്.
പ്രവീൺ നെട്ടാരുവിന്റെ ഭാര്യ മാത്രമല്ല, 150 കരാർ തൊഴിലാളികളെ സർവിസിൽനിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. അതിൽ സർക്കാറിന്റെ പ്രത്യേക ഇടപെടലില്ല. നുതന കുമാരിയുടേത് പ്രത്യേക കേസായി പരിഗണിച്ച്, മാനുഷിക പരിഗണനയിൽ അവരെ പുനർനിയമിക്കും, സിദ്ധരാമയ്യ ട്വീറ്റിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക