ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മണിപ്പൂർ സന്ദർശിക്കുന്നു. ഇന്ന് മണിപ്പൂരിലെത്തുന്ന അദ്ദേഹം മൂന്ന് ദിവസം അമിത് ഷാ സംസ്ഥാനത്ത് തങ്ങും. ഗവർണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും. ആക്രമണ മേഖലകളും സന്ദർശിച്ചേക്കും.
വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമമാണ് അമിത് ഷായുടെ ഉദ്ദേശം. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇതിനോടകം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. ജൂൺ 1നാണ് ഷാ മടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക