ചൈന ആദ്യമായി തദ്ദേശീയമായി നിർമിച്ച യാത്രാവിമാനം സി919 കന്നിപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി.128 യാത്രക്കാരുമായി ഷാങ്ഹായിൽനിന്ന് ബെയ്ജിങ്ങിലേക്ക് ഞായറാഴ്ച രണ്ടുമണിക്കൂർ 25 മിനിറ്റുകൊണ്ട് വിമാനം പറന്നെത്തി. ചൈന ഈസ്റ്റേൺ എയർലൈൻസാണ് ഈ സർവീസ് നടത്തിയത്.
ആകെ 164 സീറ്റും ഇരട്ട എൻജിനുമുള്ള ചെറുവിമാനമാണ് സി919. ബെയ്ജിങ് വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തെ ജലസല്യൂട്ട് നൽകി സ്വീകരിച്ചു. കമേഷ്യൽ എയർക്രാഫ്റ്റ് കോർപ്പറേഷൻ ഓഫ് ചൈന (കൊമാക്) ആണ് വിമാനത്തിന്റെ നിർമാണം.
ഒറ്റത്തവണ 5555 കിലോമീറ്റർ ദൂരം പറക്കാൻ ഈ വിമാനത്തിനു കഴിയും. ഫ്രഞ്ച് കമ്പനിയായ എയർബസിന്റ എ320 യു.എസ്. കമ്പനിയായ ബോയിങ്ങിന്റെ ബി737 എന്നീ വിമാനങ്ങൾക്ക് വിപണിയിൽ വെല്ലുവിളിയുയർത്താൻ സി919-ന് കഴിയുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക