സർക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നായ കെ-ഫോണിന്റെ ഉദ്ഘാടനം കെങ്കേമമാക്കാൻ പദ്ധതിയിട്ട സർക്കാർ. ജൂൺ അഞ്ചിന് നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻതമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും.
ഐ.ടി, തദ്ദേശസ്വയംഭരണം, ഊർജം, പി.ആർ.ഡി. വകുപ്പുകളുടെ ഏകോപനത്തിലാകും പരിപാടി. ചടങ്ങ് സംഘടിപ്പിക്കാനായി ഓരോ നിയമസഭാ മണ്ഡലത്തിനും 25,000 രൂപവീതം അനുവദിച്ചിട്ടുണ്ട്. എം.എൽ.എ.യെ അധ്യക്ഷനാക്കി ഉദ്ഘാടനച്ചടങ്ങിനുള്ള കമ്മിറ്റി രൂപവത്കരിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യുന്ന ചടങ്ങ് മണ്ഡലങ്ങളിൽ തത്സമയം സംപ്രേഷണം നടത്തും. മണ്ഡലങ്ങളിൽ നടക്കുന്ന പരിപാടികളിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കേണ്ട ചുമതല തദ്ദേശവകുപ്പിനാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക