Thursday, September 21, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home HEALTH YOUTH

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹത്തെ വരുതിയിലാക്കാം

by Sub Editor - Real News Kerala
May 29, 2023
FacebookTwitterWhatsAppTelegram

ഭക്ഷണകാര്യങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പട്ടിണി കിടക്കാതെ തന്നെ പ്രമേഹത്തെ വരുതിയിലാക്കാം.
പ്രാതലിനു പുട്ട്, ഉപ്പുമാവ്, ഇഡ്ഡലി, ദോശ മുതലായവ കഴിക്കാം. പക്ഷേ ശ്രദ്ധിക്കേണ്ടത് പുട്ടിനൊപ്പം പഴമോ പഞ്ചസാരയോ ഉപയോഗിക്കാൻ പാടില്ല എന്നുള്ളതാണ്. പകരം പുട്ടിനൊപ്പം കടലക്കറിയോ ചെറുപയർ കറിയോ കഴിക്കാം അതും പുട്ടിന്റെ അതേ അളവിൽ തന്നെ കറികളും കഴിക്കണം. ഉപ്പുമാവാണെങ്കിൽ‌ പച്ചക്കറികൾ ധാരാളം ചേർത്ത് തയാറാക്കി കഴിക്കണം. ഒരു കപ്പ് ഉപ്പുമാവിൽ കൂടുതൽ കഴിക്കരുത്. പൂരി കഴിക്കാം പക്ഷേ പൂരി ബാജി കഴിക്കരുത്. പകരം പൂരിക്കൊപ്പം മിക്സ്ഡ് വെജിറ്റബിൾ കറി കഴിക്കാം. ഇഡ്ഡലിയോ ദോശയോ ആണെങ്കിൽ മൂന്നോ നാലോ എണ്ണം കഴിക്കാം. ഒപ്പം ചട്ണിയോ സാമ്പാറോ ആകാം. ഇടസമയത്ത് ഒരു സ്നാക്ക് കഴിക്കാം. അതു സാലഡോ ഫൈബർ അടങ്ങിയ ബിസ്കറ്റോ ആകാം. ഒരു മുട്ട പുഴുങ്ങി കഴിക്കുന്നതും നല്ലതാണ്.

ഉച്ച ഭക്ഷണത്തിൽ തവിടുള്ള അരി ഉപയോഗിക്കണം. പച്ചക്കറികൾ ധാരാളം കഴിക്കുക. മീൻ, ഇറച്ചി എന്നിവ കറി വച്ചു കഴിക്കാം. വറുത്തു കഴിക്കുന്നത് ആരോഗ്യപ്രദമല്ല. ഭക്ഷണത്തോടൊപ്പമോ ഭക്ഷണത്തിനു മുൻപോ സാലഡ് കഴിക്കുന്നത് നല്ലതാണ്.

നാലുമണിക്ക് ചായയ്‌ക്കൊപ്പം സ്നാക്ക് കഴിക്കാം, പക്ഷേ എണ്ണയിൽ വറുത്തവ കഴിക്കരുത്. ഫൈബർ അടങ്ങിയ ബിസ്ക്കറ്റുകളോ റസ്ക്കോ കഴിക്കാം. ഒരു ദിവസം രണ്ടോ മൂന്നോ ചായ(കാപ്പി) കുടിക്കാം, പാലൊഴിച്ച് പക്ഷേ പഞ്ചസാര പാടില്ല.

അത്താഴത്തിനു ചപ്പാത്തിയോ ഓട്സോ കഴിക്കാം. ചപ്പാത്തി കഴിക്കുമ്പോൾ ഹോൾ വീറ്റ് ആട്ട കൊണ്ടുണ്ടാക്കിയ ചപ്പാത്തി കഴിക്കാൻ ശ്രദ്ധിക്കുക. ഗോതമ്പു ദോശയും മറ്റും കഴിക്കാവുന്നതാണ്.
പഴങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. ദിവസവും ഒരു പഴം കഴിക്കാവുന്നതാണ്. ചെറുപഴമാണെങ്കിൽ ദിവസവും രണ്ടെണ്ണം കഴിക്കാം. മാങ്ങയുടെ സീസൺ ആണെങ്കിൽ ഒരു വലിയ കഷ്ണം കഴിക്കാവുന്നതാണ്. സിട്രസ് ഫ്രൂട്ട് ഒരെണ്ണം കഴിക്കാം. ഇവ ഫ്രൂട്ട് ആയി തന്നെ കഴിക്കാൻ ശ്രദ്ധിക്കണം. സീസണൽ ഫ്രൂട്ടുകൾ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. ഒഴിവാക്കേണ്ടത് പഞ്ചസാര, തേൻ, ശര്‍ക്കര പോലുള്ള മധുരങ്ങളാണ്.

ഇങ്ങനെ കഴിക്കുന്നതു കൊണ്ടു മാത്രമായില്ല, കൃത്യസമയത്തു ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. പ്രാതൽ ഒൻപതു മണിക്കുമുൻപു കഴിക്കണം. ഉച്ചയ്‌ക്ക് ഒരു മണിക്കും അത്താഴം കിടക്കുന്നതിനു മൂന്നു മണിക്കൂർ മുൻപും കഴിക്കണം.

ഇവയൊക്കെ ശ്രദ്ധിച്ചാൽ പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കും. പക്ഷേ മരുന്നു കഴിക്കാൻ മടി കാണിക്കരുത്. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ മരുന്നിന്റെ അളവു കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യുവാൻ പാടില്ല.

Tags: പ്രമേഹ രോഗംDIABATICprevent diabetes
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ Real News Kerala-യുടേതല്ല.
Previous Post

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ

Next Post

ബ്രെഡ്‌ കൊണ്ട് ഒരു അടിപൊളി പുഡിങ് ഉണ്ടാക്കാം

Related News

നിപ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജാഗ്രത തുടരണം; സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് പ്രത്യേക നിർദേശം നൽകി ആരോഗ്യ മന്ത്രി

നിപ്പയിൽ ആശ്വാസം; ഇന്നും കേസുകളില്ല, കോഴിക്കോട്ട് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

‘നമ്മുടെ പാർട്ടിക്ക് ഇത്ര സ്വാധീനം ഇല്ലെന്ന് ഇപ്പോഴാണ് മന‌സിലായത്’; ‘നദികളിൽ സുന്ദരി യമുന’ ടീസർ പുറത്ത്

‘നമ്മുടെ പാർട്ടിക്ക് ഇത്ര സ്വാധീനം ഇല്ലെന്ന് ഇപ്പോഴാണ് മന‌സിലായത്’; ‘നദികളിൽ സുന്ദരി യമുന’ ടീസർ പുറത്ത്

രുചികരമായ സ്ട്രീറ്റ് ഫുഡ് റെസിപ്പി; തയ്യാറാക്കാം രുചികരമായ സ്വീറ്റ് കോൺ മസാല

രുചികരമായ സ്ട്രീറ്റ് ഫുഡ് റെസിപ്പി; തയ്യാറാക്കാം രുചികരമായ സ്വീറ്റ് കോൺ മസാല

കോട്ടയത്ത് മലയോര മേഖലകളില്‍ കനത്ത മഴ; രണ്ടിടത്ത് ഉരുൾപൊട്ടി

കോട്ടയത്ത് മലയോര മേഖലകളില്‍ കനത്ത മഴ; രണ്ടിടത്ത് ഉരുൾപൊട്ടി

Latest News

തൃഷ വിവാഹിതയാകുന്നു, വരൻ മലയാള സിനിമ നിര്‍മാതാവ്? പ്രതികരണവുമായി താരം

തൃഷ വിവാഹിതയാകുന്നു, വരൻ മലയാള സിനിമ നിര്‍മാതാവ്? പ്രതികരണവുമായി താരം

ഒമാൻ വിമാന കമ്പനി ഇന്ത്യയിലേക്കുള്ള സർവീസുകൾ പൂർണമായും റദ്ദാക്കി

ഒമാൻ വിമാന കമ്പനി ഇന്ത്യയിലേക്കുള്ള സർവീസുകൾ പൂർണമായും റദ്ദാക്കി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു

പുതിയ ബെന്‍സിനും തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കി മമ്മൂട്ടി; ഇഷ്ട നമ്പർ കിട്ടാൻ മെഗാസ്റ്റാർ മുടക്കിയ തുക കണ്ടോ

പുതിയ ബെന്‍സിനും തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കി മമ്മൂട്ടി; ഇഷ്ട നമ്പർ കിട്ടാൻ മെഗാസ്റ്റാർ മുടക്കിയ തുക കണ്ടോ

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; കാനഡ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; കാനഡ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി

ഭാഗ്യശാലിയെ കാത്ത് 25 കോടി; ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവോണം ബമ്പര്‍ അടിച്ച ഭാഗ്യശാലികളെ കണ്ടെത്തി; 25 കോടി നാലുപേര്‍ക്ക്

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.