Thursday, September 21, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home HEALTH BEAUTY & FASHION

കല്ല്യാണത്തിനു മുമ്പ് മണവാട്ടി അറിഞ്ഞിരിക്കേണ്ട ചില ഫിറ്റ്‌നസ്സ് ടിപ്‌സ് ഇതാ

by Sub Editor - Real News Kerala
May 29, 2023
FacebookTwitterWhatsAppTelegram

പ്രതിശ്രുത വധുവിനുള്ള ഫിറ്റ്‌നസ്സ് ടിപ്‌സ്…

ഡയറ്റ്

ശരീരം ഫിറ്റ് & ഫൈൻ ആകുന്നതിനു ഭക്ഷണത്തിൽ ചില ചിട്ടകൾ വരുത്താം…

പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. പ്രാതലിന് ഒരു മുട്ട, ബ്രഡ്, ഫ്രഷ് ജ്യൂസ് ഉൾപ്പെടുത്താം. മാത്രമല്ല ബദാം, വാൾനട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സും ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. ഇവയിലടങ്ങിയ പ്രോട്ടീൻ, ഫൈബർ, ഫൈറോ കെമിക്കൽസ് ഹൃദയാരോഗ്യം കാക്കുന്നതിനും ശരീരഭാരം നിയന്ത്രിച്ചു നിർത്തുന്നതിനും സഹായകരമാകും.

ദിവസവും ഭക്ഷണത്തിൽ ഒരു നേരം തൈര് ഉൾപ്പെടുത്തുക. തൈരിൽ അടങ്ങിയ സിങ്ക്, കാത്സ്യം, വിറ്റാമിൻ ബി എന്നിവ ചർമ്മത്തിന് മൃദുത്വം പകരും.

ഇടനേരങ്ങളിൽ സ്‌നാക്‌സിനു പകരം പഴങ്ങൾ മതി.

പനീർ കൊണ്ടുള്ള വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും. പ്രോട്ടീൻ, കാത്സ്യം സമ്പുഷ്‌ടമായ പനീർ ഉദര സംബന്ധമായ രോഗങ്ങളെ അകറ്റി നിർത്തുമെന്നു മാത്രമല്ല പല്ലുകൾക്ക് ബലവും നൽകും.

നോൺവെജാണോ? എങ്കിൽ ചെറുമീനുകൾ ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. ഇതിലടങ്ങിയ പ്രോട്ടീൻസ് മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുമെന്നു മാത്രമല്ല മുടിയ്‌ക്ക് തിളക്കവും നൽകും.

ഇലക്കറികൾ പല നിറത്തിലുള്ള പച്ചക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പച്ചക്കറികൾ വേവിച്ചു കഴിക്കുക. ആരോഗ്യം മെച്ചപ്പെടുത്തുമെന്നു മാത്രമല്ല മുഖക്കുരു ശല്ല്യം ഇല്ലാതാക്കും. പോഷണം നിറഞ്ഞ കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിക്കുക.
ബ്യൂട്ടി

സുന്ദരിയാവാൻ നേരത്തെ തന്നെ ഒരുക്കങ്ങൾ തുടങ്ങണം.

പതിവായി മുഖത്ത് സിടിഎം അതായത് ക്ലെൻസിംഗ്, ടോണിംഗ്, മോയ്‌സ്‌ചറൈസർ ചെയ്യുക. മൃതകോശങ്ങൾ നീങ്ങി ചർമ്മം സുന്ദരമാകും.

വരണ്ട് നിർജ്‌ജീവമായി തോന്നിക്കുന്ന മുടിയാണോ? എങ്കിൽ നാല് മാസം മുമ്പ് തന്നെ കേശപരിചരണം തുടങ്ങണം. ഡീപ്പ് കണ്ടീഷനിംഗ് ചെയ്യുന്നത് മുടിയുടെ സൗന്ദര്യത്തിനും കരുത്തിനും നല്ലതാണ്. മുടിയുടെ അറ്റം പിളരൽ, താരൻ പോലുള്ള പ്രശ്നങ്ങൾക്ക് ഹെയർ സ്‌പാ നല്ല പരിഹാരമാണ്. ഹോട്ട് ഓയിൽ മസാജ്, ആന്‍റി ഡാൻഡ്രഫ് ട്രീറ്റ്‌മെന്‍റ് ചെയ്യുന്നതും നല്ലതാണ്. ആരോഗ്യമുള്ള മുടി മുഖസൗന്ദര്യത്തിനു മാറ്റു കൂട്ടും.

മുഖം, മുടി പോലെ തന്നെ പ്രധാനമാണ് കൈകാലുകളുടേയും പ്രത്യേകിച്ച് നഖങ്ങളുടേയും പരിചരണം. വിവാഹത്തിനു രണ്ട് മാസം മുമ്പ് തന്നെ പെഡിക്യൂർ, മാനിക്യൂർ ചെയ്യുക. കൈകാലുകളിലെ മൃതകോശങ്ങൾ നീക്കുന്നതിനു ഇത് സഹായകരമാണ്. ഇനി നഖങ്ങൾക്ക് ആകൃതി നൽകി ഭംഗി വരുത്തുക.

ബോഡി പോളിഷിംഗ് ചർമ്മത്തിന്‍റെ പരുപരുപ്പു മാറ്റി മൃദുലമാക്കും. ശരീരത്തിന്‍റെ ക്ഷീണമകറ്റി ഫ്രഷ്‌നസ്സ് നൽകുന്നതിനു ബോഡി സ്‌പാ ഗുണകരമാണ്. ബോഡി മസാജ്, ഹെഡ് മസാജ്, ഫുട് മസാജ്, ഹോട്ട് മസാജ് എന്നിങ്ങനെ സ്‌പാ പലതരത്തിലുണ്ട്. എന്നിരുന്നാലും വധുവിന് ബ്രൈഡൽ സ്‌പാ ചെയ്യുന്നതാവും അനുയോജ്യം. വിവാഹത്തനു മൂന്നു മാസം മുമ്പ് തന്നെ സ്‌പാ ട്രീറ്റ്‌മെന്‍റ് തുടങ്ങുക.

വിവാഹ ദിവസം ചർമ്മത്തിനു ചേരുന്ന വാട്ടർ പ്രൂഫ് മേക്കപ്പ് വേണം അപ്ലൈ ചെയ്യാൻ. ഫ്രഷ്‌നസ്സും സൗന്ദര്യവും നിലനിർത്തുന്നതിനു ഇതു സഹായിക്കും.
സ്‌ട്രെസ്സ്

മനസ്സിൽ പോസിറ്റീവ് ചിന്തകൾക്കിടം നൽകാം, എപ്പോഴും ഹാപ്പിയായിരിക്കുക.

കല്ല്യാണപ്പെണ്ണ് സ്വന്തം അഭിപ്രായം തുറന്നു പറയുക. വിവാഹ ഒരുക്കങ്ങളിൽ വീട്ടുകാരെ സഹായിക്കുക. ബന്ധുക്കളോടും സുഹൃത്തുക്കളോടും മനസ്സു തുറന്നു സംസാരിക്കുക.

രാത്രി ഉറക്കമിളയ്‌ക്കരുത്. ഉറക്കമില്ലായ്‌മയും ടെൻഷനും സൗന്ദര്യത്തെ ബാധിക്കും. സ്‌ട്രെസ്സ് അകറ്റാൻ യോഗയും, വ്യായാമവും ശീലിക്കുക.

ഡാർക്ക് ചോക്ലേറ്റ് ഭക്ഷണത്തിലുൾപ്പെടുത്തുക. ഇത് സ്‌ട്രെസ്സ് കൺട്രോൾ ചെയ്യാൻ ഏറെ സഹായകരമാണ്.
ഹെൽത്ത് – അറിഞ്ഞൊരുങ്ങാം…

സ്‌ഥിരമായി കണ്ണട ധരിക്കാറുണ്ടോ? വിവാഹവേളയിൽ കണ്ണട ധരിക്കുന്നത് മേക്കപ്പിന്‍റെ മാറ്റു കുറയ്‌ക്കുമെന്നതിനാൽ ഈ അവസരത്തിൽ കണ്ണട ഒഴിവാക്കാം. ലേസർ സർജറി ചെയ്യുകയോ കണ്ണുകളിൽ കോണ്ടാക്‌ട് ലെൻസ് അണിയുകയോ ചെയ്യാം. ഡോക്‌ടറുടെ ഉപദേശമാരായാൻ മടിക്കണ്ട.

സ്‌റ്റൈലിഷ്, ഫാഷനബിൾ പാദരക്ഷകൾ അണിയുന്നതിൽ തെറ്റില്ല. എന്നാൽ ഹീൽ ഉള്ള ചെരിപ്പുകൾ കഴിവതും ഒഴിവാക്കാം. നടുവേദനയ്‌ക്കും, കാലിൽ നീരുണ്ടാവുന്നതിനും ഇതിടവരുത്തും. ഈ അവസരത്തിൽ കംഫർട്ടബിൾ ചെരിപ്പ് അണിയുന്നതാവും ഉചിതം.

വിവാഹത്തിനു ഒരാഴ്‌ച മാത്രം ബാക്കിയുള്ളപ്പോഴാവും പലരും മൂക്കു കുത്തുക. എന്നാൽ ഒരു മാസം മൂക്കു കുത്തുന്നതാണ് ഉചിതം. കാരണം പഴുപ്പോ നീരോ മറ്റു തരത്തിലുള്ള അസ്വസ്‌ഥതകൾ ഒഴിവാക്കാനാവും.
ദന്ത ചികിത്സ നടത്തി കേടുപാടുള്ള പല്ലുകൾ ശരിയാക്കിടെുക്കുക.

വിവാഹ ദിവസം മനസ്സു തുറന്നു ചിരിക്കാമല്ലോ?

Tags: BRIDEമണവാട്ടികല്ല്യാണത്തിനു മുമ്പ്
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ Real News Kerala-യുടേതല്ല.
Previous Post

അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാതെ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്ട്സ്ആപ്പ്

Next Post

അമിതഭക്ഷണം വേണ്ടേ വേണ്ട ! അമിത ഭക്ഷണശീലത്തിൽ നിന്നും മോചനം നേടാനുള്ള ചില വഴികളിതാ…

Related News

കിടിലൻ റോസ് മിൽക്ക് തയ്യാറാക്കാം ഏറ്റവും എളുപ്പത്തിൽ

കിടിലൻ റോസ് മിൽക്ക് തയ്യാറാക്കാം ഏറ്റവും എളുപ്പത്തിൽ

തിരുവനന്തപുരത്ത് കനത്ത മഴ; മക്കിയാർ കരകവിഞ്ഞ് ഒഴുകി

തിരുവനന്തപുരത്ത് കനത്ത മഴ; മക്കിയാർ കരകവിഞ്ഞ് ഒഴുകി

എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

ശുക്ര സംക്രമണം: ഈ 4 രാശിക്കാർക്ക് ഭാഗ്യം

അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം ഈ നാളുകാർക്ക് ഭാഗ്യം; ഇന്നത്തെ നക്ഷത്രഫലം അറിയാം

Latest News

കിടിലൻ റോസ് മിൽക്ക് തയ്യാറാക്കാം ഏറ്റവും എളുപ്പത്തിൽ

കിടിലൻ റോസ് മിൽക്ക് തയ്യാറാക്കാം ഏറ്റവും എളുപ്പത്തിൽ

തിരുവനന്തപുരത്ത് കനത്ത മഴ; മക്കിയാർ കരകവിഞ്ഞ് ഒഴുകി

തിരുവനന്തപുരത്ത് കനത്ത മഴ; മക്കിയാർ കരകവിഞ്ഞ് ഒഴുകി

എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

ശുക്ര സംക്രമണം: ഈ 4 രാശിക്കാർക്ക് ഭാഗ്യം

അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം ഈ നാളുകാർക്ക് ഭാഗ്യം; ഇന്നത്തെ നക്ഷത്രഫലം അറിയാം

നിപ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജാഗ്രത തുടരണം; സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് പ്രത്യേക നിർദേശം നൽകി ആരോഗ്യ മന്ത്രി

നിപ്പയിൽ ആശ്വാസം; ഇന്നും കേസുകളില്ല, കോഴിക്കോട്ട് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

‘നമ്മുടെ പാർട്ടിക്ക് ഇത്ര സ്വാധീനം ഇല്ലെന്ന് ഇപ്പോഴാണ് മന‌സിലായത്’; ‘നദികളിൽ സുന്ദരി യമുന’ ടീസർ പുറത്ത്

‘നമ്മുടെ പാർട്ടിക്ക് ഇത്ര സ്വാധീനം ഇല്ലെന്ന് ഇപ്പോഴാണ് മന‌സിലായത്’; ‘നദികളിൽ സുന്ദരി യമുന’ ടീസർ പുറത്ത്

രുചികരമായ സ്ട്രീറ്റ് ഫുഡ് റെസിപ്പി; തയ്യാറാക്കാം രുചികരമായ സ്വീറ്റ് കോൺ മസാല

രുചികരമായ സ്ട്രീറ്റ് ഫുഡ് റെസിപ്പി; തയ്യാറാക്കാം രുചികരമായ സ്വീറ്റ് കോൺ മസാല

കോട്ടയത്ത് മലയോര മേഖലകളില്‍ കനത്ത മഴ; രണ്ടിടത്ത് ഉരുൾപൊട്ടി

കോട്ടയത്ത് മലയോര മേഖലകളില്‍ കനത്ത മഴ; രണ്ടിടത്ത് ഉരുൾപൊട്ടി

തൃഷ വിവാഹിതയാകുന്നു, വരൻ മലയാള സിനിമ നിര്‍മാതാവ്? പ്രതികരണവുമായി താരം

തൃഷ വിവാഹിതയാകുന്നു, വരൻ മലയാള സിനിമ നിര്‍മാതാവ്? പ്രതികരണവുമായി താരം

ഒമാൻ വിമാന കമ്പനി ഇന്ത്യയിലേക്കുള്ള സർവീസുകൾ പൂർണമായും റദ്ദാക്കി

ഒമാൻ വിമാന കമ്പനി ഇന്ത്യയിലേക്കുള്ള സർവീസുകൾ പൂർണമായും റദ്ദാക്കി

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.