പൊട്ടാസിയം, കാൽസ്യം,മഗ്നീഷ്യം എന്നിവയടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കൂടുതൽ ഉൾക്കൊള്ളിച്ചു കൊണ്ട് ക്രമീകരിച്ചിരിക്കുന്ന ഡയറ്റ് ആണ് ഡാഷ് ഡയറ്റ്. രക്തസമ്മർദ്ദം കുറയ്ക്കാനുള്ളതാണെങ്കിലും കൊളസ്ട്രോൾ കുറയ്ക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കാനുമൊക്കെ സഹായിക്കുന്ന ഒന്നാണ് ഈ ഡയറ്റ്.
ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന മിനറലുകൾ ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് വർദ്ധിപ്പിക്കുകയും ശരീരത്തിലെ അമിത ഫ്ലൂയിഡുകളെ മൂത്രത്തിലൂടെയും രക്തത്തിലൂടെയും പുറന്തള്ളുകയും ചെയ്യുന്നു. ഇതിനു പുറമെ ഈ പോഷകങ്ങൾ രക്തധമനികൾക്ക് റിലാക്സേഷൻ നൽകുകയും അതുവഴി രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഡാഷ് ഡയറ്റ് എടുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു ദിവസം 2.3 ഗ്രാം സോഡിയത്തിൽ കൂടുതൽ ശരീരത്തിനുള്ളിലേക്ക് ചെല്ലാൻ പാടില്ല എന്നുള്ളതാണ്. അതായത് ഒരു ദിവസം ഒരു ചെറിയ സ്പൂൺ ഉപ്പ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നർത്ഥം.
ഡാഷ് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഭക്ഷണങ്ങൾ
തവിടു നീക്കാത്ത മുഴുധാന്യങ്ങൾ
ബ്രോക്കോളി
കാരറ്റ്
ഗ്രീൻപീസ്
പാവയ്ക്ക
ബീൻസ്
ഉരുളക്കിഴങ്ങ്
പാലക്ക് ചീര
മത്തങ്ങ
തക്കാളി
ആപ്പിൾ
ഈന്തപ്പഴം
ഏത്തപ്പഴം
മുന്തിരിങ്ങ
ഓറഞ്ച്
മാമ്പഴം
തണ്ണിമത്തൻ
പൈനാപ്പിൾ
സ്ട്രോബെറി
കൊഴുപ്പ് നീക്കിയ പാൽ, മോര്
ബദ്ധം
നിലക്കടല
വാൾനട്ട്
പയർവർഗ്ഗങ്ങൾ
Also Read: 1 സ്പൂണ്‍ ഒലീവ് ഓയില്‍ ആണിനെ ആണാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക