പ്രാദേശിക കോടതി നിരാക്ഷേപപത്രം നൽകിയ രണ്ടു ദിവസം കഴിഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പുതിയ പാസ്പോർട്ട് ലഭിച്ചു. ഇന്ന് യു.എസിലേക്ക് പുറപ്പെടാനിരിക്കെ കഴിഞ്ഞ ദിവസം ഉച്ചക്കു ശേഷമാണ് കൈപ്പറ്റിയത്.
സ്റ്റാൻഫോഡ് സർവകലാശാല വിദ്യാർഥികളുമായും വാഷിങ്ടൺ ഡി.സിയിൽ സാമാജികർ ഉൾപ്പെടെ പ്രമുഖരുമായും സംവദിക്കാൻ ഇന്ന് വൈകീട്ട് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെടും.മൂന്നു ദിവസ പര്യടനത്തിനിടെ അമേരിക്കയിലെ ഇന്ത്യൻവംശജർ, പ്രമുഖ ബുദ്ധിജീവികൾ, വാൾ സ്ട്രീറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ജൂൺ നാലിന് ന്യൂയോർക്കിൽ നടക്കുന്ന വൻ പൊതുസമ്മേളനത്തോടെയാകും സമാപനം.
എന്നാൽ, 10 വർഷത്തേക്ക് നൽകുന്നതിന് പകരം മൂന്നു വർഷത്തേക്കാണ് ഡൽഹി കോടതി അനുമതി നൽകിയത്. നാഷനൽ ഹെറാൾഡ് കേസിൽ വിചാരണ നടപടികൾ തുടരുന്നതിനാൽ 10 വർഷത്തേക്ക് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക