ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സാധാരണ പാസ്പോർട്ട് ലഭിച്ചു. തിങ്കളാഴ്ച യു.എസിലേക്ക് പുറപ്പെടാനിരിക്കെ ഞായറാഴ്ച ഉച്ചക്കു ശേഷമാണ് കൈപ്പറ്റിയത്.
തിങ്കളാഴ്ച വൈകീട്ട് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെടുന്ന രാഹുൽ ഗാന്ധി സ്റ്റാൻഫോഡ് സർവകലാശാല വിദ്യാർഥികളുമായും വാഷിങ്ടൺ ഡി.സിയിൽ സാമാജികർ ഉൾപ്പെടെ പ്രമുഖരുമായും സംവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക