അഹമ്മദാബാദ്: ഐപിഎൽ 2023 ഫിനാലെയ്ക്ക് ഇന്നലെ മഴ തടസമായതിനെ തുടർന്ന് മത്സരം ഇന്ന് (മെയ് 29) നടക്കും. അതിശക്തമായ മഴയിൽ മുങ്ങിയ മത്സരം റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ടോസ് ഇടും മുൻപ് തന്നെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. മത്സരം നടത്തുന്നതിനായി ഏറെ നേരം കാത്തിരുന്നുവെങ്കിലും മഴ അതിന് തടസമായി തന്നെ നിന്നതോടെ കളി മാറ്റിവയ്ക്കേണ്ടി വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക