ശരീരഭാരം കൂടുന്നതും വയര്‍ ചാടുന്നതും ഇപ്പോള്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. ശരീരഭാരം വര്‍ധിക്കുന്നതില്‍ കൃത്യമായ ശ്രദ്ധ നല്‍കി ഇത് നിയന്ത്രിച്ചില്ലെങ്കില്‍ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്‌ക്കാന്‍ പലതരം മാര്‍ഗങ്ങളാണ് ആളുകള്‍ പരീക്ഷിക്കുന്നത്. ചില ജ്യൂസുകള്‍ കുടിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാനാകും.
വെള്ളരിക്ക ജ്യൂസ് വയറിലെ കൊഴുപ്പ് കുറയ്‌ക്കാന്‍ സഹായിക്കും. അതുമാത്രമല്ല ശരീരത്തിലെ മോശം കൊളസ്ട്രോള്‍ കുറയ്‌ക്കുന്നതിനും ഗുണകരമാണ്. ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പും കുറയ്‌ക്കാന്‍ സഹായിക്കുന്നു. അതുപോലെ ദൈനംദിന ഭക്ഷണത്തില്‍ കാരറ്റ് ജ്യൂസ് ചേര്‍ക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്‌ക്കുന്നതിന് സഹായകമാണ്.
വയറിലെ കൊഴുപ്പ് കുറയ്‌ക്കുന്നതിന് ഏറ്റവും മികച്ചതാണ് നാരങ്ങ വെള്ളം. ദിവസവും രാവിലെ വെറും വയറ്റില്‍ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കാവുന്നതാണ്. വിറ്റാമിന്‍ സി നെല്ലിക്ക ജ്യൂസ് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്‌ക്കുന്നതിന് സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക