അലൻസിയർ മുഖ്യകഥാപാത്രത്തിലെത്തിയ ചിത്രമാണ് ‘അപ്പൻ’. കിടപ്പു രോഗിയുടെ കഥ പറഞ്ഞ സിനിമയിലെ ഓരോ കഥാപാത്രങ്ങളും മികച്ചതായിരുന്നു. ഇപ്പോളിതാ അത്തരത്തിൽ മറ്റൊരു സിനിമയുമായി എത്തിയിരിക്കുകയാണ് നവാഗതനായ സംവിധായകൻ അജയ്.
‘അച്ചുതന്റെ അവസാന ശ്വാസം’ എന്നാണ് സിനിമയുടെ പേര്. മദ്യവയസ്കനും കിടപ്പ് രോഗിയുമായ അച്ചുതന്റെ ജീവിതം പറയുന്ന ചിത്രമായ ‘അച്ചുതന്റെ അവസാന ശ്വാസം’ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ.
ഓക്സിജൻ സിലിണ്ടറിനെ ആശ്രയിച്ച് തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന കിടപ്പ് രോഗിയായ അച്യുതൻ, കോവിഡ് ആരംഭിക്കുന്നത് മുതൽ ഓക്സിജൻ സിലിണ്ടറിന്റെ ആവശ്യകത വർധിക്കുന്നതും തുടർന്ന് ഓക്സിജൻ ക്ഷാമം അച്ചുതന്റെ ജീവിത്തെ ബാധിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
മറിയം, ചട്ടമ്പി, സാജൻ ബേക്കറി, അപ്പൻ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തിൽ അച്ചുതനായി എത്തുന്നത്. ജോസഫ് ചിലമ്പനെ കൂടാതെ പൗളി വൽസൻ, അനിൽ കെ ശിവറാം, കിരൺ, എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
എൽ.എം.എ ഫിലിം പ്രൊഡക്ഷൻസ്, പ്രെസ്റ്റോ മൂവീസ്, പെർഫ്റ്റ് പിക്ച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ലീനു മേരി ആൻ്റണി നിർമ്മിച്ച് അജയ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക